അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍ നിന്നും എന്നേക്കും ആയിതാ.
ഇനിയൊരിക്കലും കാണുവാനാകില്ല-
സൂര്യ കിരണമേറ്റുള്ള നിന്‍ ചെറു ചിരികളും.
പലരിലാരോ നട്ടു നനച്ചൊരാ -
ചെടിയിതെന്നു അറിയിന്നു എങ്കിലും,
പലവുരു ഞാന്‍ നിന്നിരുന്നീ വഴി-
നിന്റെ പുലരിയില്ലെ പുഞ്ചിരി കാണുവാന്‍.
കാത്തിരുന്നു ഞാന്‍ ആ പകലിലും -
മാത്ര എണ്ണി എണ്ണി ഞാനാ ഇരവിലും,
നീ ഉറങ്ങുവാന്‍ താരാട്ടു പാടുവാന്‍-
വേറെ എന്തിന്നുണ്ട് ആത്മ സുഖമീ ധരണിയില്‍.
എത്ര പൂക്കള്‍ ഉണ്ടീ ഉദ്യാനത്തില്‍-
പിന്നെ ഞാന്‍ എന്തിന്നിത്ര സ്നേഹിച്ചു നിന്നെ മാത്രം.
നവഗ്രഹങ്ങള്‍ തന്‍ കണക്കുകള്‍ പോലുമീ-
സ്നേഹബന്ധം തകര്‍ക്കുകില്ലോമലേ.
എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായ് തന്നെ-
ഇന്നുമെന്നില്‍ ബാക്കിയാകുന്നിതാ..
നിന്നിലുള്ള നിത്യമാം നിര്‍വികാരതക്കുള്ള-
ഉത്തരം തേടി അലഞ്ഞു ഞാന്‍ നാള്‍കളായ്.
പറിച്ചെടുത്തില്ല ഞാന്‍ ആ പൂവിനെ-
കാണുവാന്‍ മാത്രം ആഗ്രഹിച്ചീചിരി-
ഭയപ്പെടുത്തുന്നു നിന്റെ നിശബ്ദത-
അവ്യക്തമായ നിന്‍ ചിന്താസരണികള്‍.
പരിഹസ്സിച്ചു പലരവര്‍ നാട്ടുകാര്‍-
നിന്റെ പേരിനൊപ്പം ജാതിചേര്‍ക്കുന്നവര്‍-
ജാതികള്‍ക്കായ് ക്ഷേത്രം പണിതവര്‍-
പൂജകള്‍ക്കു പൂവിന്‍ ജാതി നോക്കുന്നവര്‍.
മഞ്ഞുപെയ്യുമീ സായന്തനത്തിലും -
കൃഷ്ണപക്ഷ കിളികള്‍ തന്‍ ചിറകടി.
അകലെനിന്നു ഞാന്‍ കണ്ടു തണ്ടറ്റയാ-
പൂവിനെ ആര്‍ക്കോ വിറ്റിരിക്കുന്നയാള്‍.
തളരുകയാണോ, നിന്‍ വാടാത്ത വദനവും-
താമര തണ്ടുപോലുള്ള മൃദുലമാം മേനിയും..
കണ്ടു ഞാനാദലങ്ങള്‍ വാര്‍ക്കുന്ന...
കണ്ണുനീരാം മഞ്ഞുനീര്‍ത്തുള്ളികള്‍...
അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍ നിന്നും എന്നേക്കും ആയിതാ.
2 comments:
kanneerunangiya chettumalli poovukal...
nannaayirikkunnu.
നന്നായിട്ടുണ്ട്
Post a Comment