Thursday, July 2, 2009

ജന്മാന്തരങ്ങളില്‍

കണ്ടു ഞാന്‍ നിന്നെ ഈ വഴിത്താരയില്‍ –

എന്നോ മറക്കുവാന്‍ വേണ്ടി .

ഇരുള്‍ വീഴുമീ -ഇടനാഴിയില്‍ എന്തിനോ –

എന്തിനോ ഞാന്‍ കാത്തു നിന്നു.

എന്തിനെന്‍ കണ്‍കളില്‍ വര്‍ണങ്ങള്‍ കൊണ്ട് നീ –

നിന്‍ ചിത്രം വരച്ചു വെച്ചു.

എന്തിനെന്‍ കാതില്‍ നീ ദേവാങ്കണത്തിലെ

സംഗീതമായി മാറി.

എന്റെ വരകളില്‍ വരികളില്‍ ഞാനറിയാതെ –

നീയൊരു കവിതയായ്‌ അന്ന് മാറി –

ഏതോ മഴയില്‍ പൊഴിഞ്ഞൊരാ മാമ്പൂക്കള്‍ –

മാഞ്ഞിതില്ലെന്‍ മനസ്സില്‍ .

ഒരു മയില്‍‌പീലി നീ നല്‍കി പിരിഞ്ഞൊരാ-

സായന്തനം മറക്കാന്‍ .

ജന്മാന്തരങ്ങളില്‍ ഞാനലഞ്ഞീടുന്നു-

ഈ വേര്‍പാടിനെ മറക്കാന്‍.

 
ഇത് എന്‍റെ ഓര്‍മ്മകളുടെ കുറേ താളുകള്‍ .അതെ,എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ !ഇതിലെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം Download ebook 'enteormakurippukal' by Gopeekrishnan ;All forms of copying or reproduction of this work is strictly prohibited;Any violation of this may lead to legal action