
ജനിമൃതികള്‍ തന്‍ വഴികളില്‍ നീ എന്‍ –
നിതാന്തമായൊരു സംഗീതം .
മഴയായ് പൊഴിയും മേഘ മേരുവിന്‍ –
പരമ പവിത്രമാം നരുതീര്‍ത്ഥം .
ഈ മുകുരങ്ങള്‍ ചാര്‍ത്തിയ നിന്‍ മുടി –
ഈ കുളിരില്‍ എന്‍ മൂടുപടം .
പനിനീര്‍ പൂവുകള്‍ തോല്‍ക്കും അഴകാ-
അപ്സരസ്സേ നിന്‍ അധരങ്ങള്‍ .
കരിമഷിയെഴുതിയ നിന്‍ മിഴിയിണകള്‍ –
ആരോ എഴുതിയ കാവ്യങ്ങള്‍ .
നിന്‍ വിരലുകള്‍ തന്‍ സ്പര്‍ശന മെഴുതും –
എന്‍ ആത്മാവില്‍ ചിത്രങ്ങള്‍ .
കളഭ ലേപിത പ്രകാശിതമീ നിന്‍ –
പ്രഭ ചൊരിയും ഈ തിരു നെറ്റി .
ചാര്‍ത്തിയിടെട്ടെ ഈ ഹാരം ന്ങാന്‍ –
നിന്‍ ആത്മാവില്‍ അലിയട്ടെ.....
Published On : March 2008
